കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ശ്രമിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. അവിടെ സുതാര്യമായ ഇലക്ഷന്‍ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 65 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ സുധാകരന്‍ പറഞ്ഞു. കള്ളവോട്ടുകള്‍ ഉണ്ടായാല്‍ പ്രതികരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.