കണ്ണൂർ: സ്പെഷ്യൽ വോട്ടിൽ കൃത്രിമം നടക്കുന്നതായി കെ. സുധാകരൻ എം.പി. തപാൽ വോട്ട് സിപിഎം അട്ടിമറിക്കുകയാണ്. വോട്ട് ശേഖരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും സുധാകരൻ പറഞ്ഞു.

കള്ളവോട്ട് ചെയ്ത് തുടർഭരണം ഉറപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്‍റെ അവശ്യാനുസരണം കലക്ടർ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ കള്ളവോട്ട് കേസിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചിട്ടുള്ളതെന്നും കെ. സുധാകരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം പേരാവൂര്‍ മണ്ഡലത്തില്‍ സ്‌പെഷ്യല്‍ വോട്ടുകള്‍ അട്ടിമറിക്കാനുള്ള സിപിഎം നീക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് എത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.