ന്യൂഡല്‍ഹി: തന്റെ ജയില്‍ മോചനത്തിനായി പോരാടിയ മുസ്‌ലിം ലീഗിന് നന്ദി അറിയിച്ച് ഡോ. കഫീല്‍ ഖാന്‍. ഇ.ടി മുഹമ്മദ് ബഷീറിനെ നേരില്‍ കണ്ടാണ് കഫീല്‍ ഖാന്‍ നന്ദി അറിയിച്ചത്. തന്നെ നേരില്‍ കാണുന്നതിനും എത്രയോ മുമ്പ് തന്നെ, തന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തില്‍ ഒരിക്കലും മറക്കവിനാവില്ലെന്നും, തന്റെ മോചനത്തിനായി മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോള്‍ വികാരാതീതനായിപ്പയെനന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം:

യോഗി സർക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനായ ഡോ .ഖഫീൽ ഖാൻ , തനിക്ക് വേണ്ടി ആത്മാർത്ഥമായി കൂടെനിന്ന മുസ്‌ലിം ലീഗിന് നന്ദി അറിയിക്കാൻ എന്നെ സന്ദർശിച്ചു.
തന്നെ നേരിൽ കാണുന്നതിനും എത്രയോ മുമ്പ് തന്നെ , തന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തിൽ ഒരിക്കലും മറക്കവിനാവില്ലെന്നും , തന്റെ മോചനത്തിനായി മുസ്‌ലിം ലീഗിന്റെ 4 എംപിമാർ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ വികാരാതീതനായിപ്പയെനന്നും അദ്ദേഹം പറഞ്ഞു .
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ സാഹിബിനും സയ്യിദ് ഹൈദരലി തങ്ങൾ അടക്കുമുള്ളവർക്കുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം എന്നെ ഏല്പിച്ചു , മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്‌ലിം ലീഗ് പാർട്ടിക്ക് തിരിച്ചുനൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത് .
അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ ഈ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് .