കണ്ണൂര്‍: കടമ്പൂര്‍ കണ്ടോത്ത് എല്‍.പി സ്‌കൂളിനു സമീപം വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ പഞ്ചായത്തംഗത്തിന്റെ അമ്മ മരിച്ചു. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ദിനേശന്‍ നമ്പ്യാരുടെ അമ്മ എ ലക്ഷ്മി(85)യാണു മരിച്ചത്. മറ്റു മക്കളായ സതീശന്‍, സുജാത എന്നിവരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അപകടമുണ്ടായത്. വീടിന്റെ മേല്‍ക്കൂര ഇവരുടെ മേല്‍ വന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരും പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.