കണ്ണൂര്‍: പയ്യന്നൂരില്‍ ഇന്നലെ കൊലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മരണം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോ പുറത്തു വിട്ടു. ആര്‍എസ്എസ് കാര്യവാഹകിന്റെ മരണം അദ്ദേഹത്തെ കൊലപ്പെടുത്തിയ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ആഘോഷിക്കുന്നു
എന്ന തലകെട്ടോടെയാണ് കുമ്മനം ദൃശ്യം ആസോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവുട്ട വിവാദവീഡിയോ രാത്രി സമയത്ത് ഷൂട്ട് ചെയ്ത നിലയിലാണ്. കുറേ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് കുമ്മനം ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ആളുകള്‍ നൃത്തം ചെയ്യുന്നത് അവ്യക്തമായി കാണുന്ന ദൃശ്യത്തില്‍ മുദ്രാവാക്യം വിളിയോ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നങ്ങളോ ഒന്നും ദൃശ്യമല്ല. സ്ഥലവും സമയവും വ്യക്താമക്കാതെ പുറത്തു വിട്ട വീഡിയോക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്.