കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രാത്രിയിലാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമമുണ്ടായി.

ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു.

പിഎസ്‌സി അനധികൃത നിയമനത്തിനെതിരെ സെക്രട്ടേറിയറ്റിലേക്ക് സമരം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.