ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ കെജ്‌രിവാള്‍ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാനെന്ന പുതിയ ആരോപണവുമായി കപില്‍ മിശ്ര. കള്ളപ്പണം കയ്യിലുണ്ടായിരുന്ന്ത കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ നാടുനീളെ നടന്ന് പ്രചരണം നടത്തിയതെന്നും മുന്‍ ആംആദ്മി നേതാവ് കപില്‍ മിശ്ര ആരോപിച്ചു.

ആരോപണങ്ങള്‍ ആംആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞു. മിശ്ര നുണപ്രചാരണം നടത്തുകയാണ്. ബിജെപി കപില്‍ മിശ്രയെ ഉപയോഗിക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് കെജ്‌രിവാള്‍ നോട്ട് നിരോധനത്തെ രൂക്ഷമായി എതിര്‍ത്തത്, എന്തിനാണ് ഈ നീക്കത്തിനെതിരായി അയാള്‍ രാജ്യത്തുടനീളം യാത്ര ചെയ്തത് എന്ന ചോദിച്ച കപില്‍ മിശ്ര കാരണവും വെളിപ്പെടുത്തി. കള്ളപ്പണക്കാരായ കെജ്‌രിവാളിന്റെ ആളുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളാല്‍ റെയ്ഡ് ചെയ്യപ്പെട്ടതിനാലാണ് കെജ് രിവാള്‍ അങ്ങനെ ചെയ്തതെന്നും കപില്‍ മിശ്ര ആരോപിച്ചു.