ബംഗളൂരു: കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ ബിയറുമായെത്തിയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുപ്പികള്‍ കൈക്കലാക്കാന്‍ ജനം തെരുവിലിറങ്ങി. കോവിഡ് മാനദണ്ഡം ലംഘിച്ച് ജനങ്ങള്‍ മദ്യകുപ്പികള്‍ക്കായി തെരുവില്‍ അടികൂടുന്നതിന്റെ വിഡിയോയും പുറത്ത് വന്നതോടെ വ്യാപക വിമര്‍ശനമാണ് സംഭവത്തില്‍ ഉയരുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാറുകളും നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം പലപ്പോഴും ലംഘിക്കുകയാണ്. അത്തരമൊരു സംഭവമാണ് കര്‍ണാടകയിലുണ്ടായത്.