മലപ്പുറം: ചന്ദ്രിക ദിനപത്രം തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ കെ.പി ജലീല്‍ രചിച്ച കാശ്മീര്‍ കാഴ്ചകള്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ചന്ദ്രിക മുന്‍പത്രാധിപര്‍ സി.പി സൈതലവിക്ക് കൈമാറി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ചിത്രകാരന്‍ കെ.എസ് ദിലീപ് കുമാര്‍, അഷ്‌റഫ് മൊട്ടമ്മല്‍, ഖാദര്‍ മൊയ്തീന്‍, പി.കെ. മുസ്തഫ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം പ്രസംഗിച്ചു. കെ.പി ജലീല്‍ നന്ദി പറഞ്ഞു.

ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം. പാലക്കാട് തച്ചമ്പാറയിലെ ആപ്പിള്‍ ബുക്‌സാണ് പ്രസാധകര്‍.