കാസര്‍കോട്: കാനത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. കുടുംബവഴക്കാണ് സംഭവത്തില്‍ കലാശിച്ചത്. മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു. ഭര്‍ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴക്കിനെ തുടര്‍ന്നു വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.