സോഷ്യല്‍മീഡിയയിലടക്കം ദിലീപ്-കാവ്യമാധവന്‍ വിവാഹം ചര്‍ച്ചയായ സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് കാവ്യ മാധവന്‍ രംഗത്ത്. വിവാഹത്തിന് ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ സംസാരിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നു. കൂട്ടിന് വേണ്ടിയുള്ള അന്വേഷണം പല തരത്തിലും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയതെന്ന് കാവ്യമാധവന്‍ പറഞ്ഞു.

ദിലീപ് സിനിമയിലെ തന്റെ നല്ല സുഹൃത്താണ്. സിനിമയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ അവിടെയെത്താറുണ്ട്. ഗോസിപ്പു സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വിവാഹവും ആലോചനയും ഒരാഴ്ച്ചകൊണ്ടാണ് ഉണ്ടായത്. തുടര്‍ന്ന് ജാതകം നോക്കിയപ്പോഴും നല്ല ചേര്‍ച്ചയായിരുന്നു. തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ വിവാഹത്തിന് ആരില്‍ നിന്നും എതിര്‍പ്പുകളില്ലായിരുന്നുവെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട ഗോസിപ്പിനുശേഷം വളരെ രഹസ്യമായാണ് കാവ്യ-ദിലീപ് വിവാഹം നടന്നത്. നവംബര്‍ 25ന് കൊച്ചിയിലെ വേദാന്ത ഹോട്ടലിയായിരുന്നു വിവാഹം. വിവാഹത്തിന് സോഷ്യല്‍മീഡിയയിലടക്കം വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹത്തെക്കുറിച്ച് വിശദീകരിച്ച് കാവ്യതന്നെ രംഗത്തെത്തുന്നത്.