കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫേസ് ടു ഫേസ്. 2012ല്‍ റിലീസായ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രം പരാജയമാണെന്ന് സമ്മതിച്ച വിനു അതിനുള്ള കാരണവും വ്യക്തമാക്കി. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ വിനു പറയുന്നത് ഇങ്ങനെ:

നമ്മുടെ വര്‍ത്തമാനകാലത്തെ സംഭവവുമായി ബന്ധപ്പെട്ട കഥയായിരുന്നു ഇത്. നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് റേപ് ചെയ്യപ്പെട്ട പെണ്‍കുട്ടി. അതിനിടയിലെത്തുന്ന പൊലീസ് ഓഫീസര്‍. മമ്മൂട്ടിക്കും കഥ ഇഷ്ടമായതുകൊണ്ടാണ് അഭിനയിച്ചത്. എന്നാല്‍ ഈ വിഷയം മലയാളികള്‍ക്ക് പറ്റിയില്ല, സ്‌ക്രിപ്റ്റില്‍ വന്ന പോരായ്മയും ബാധിച്ചു. വിനു പറഞ്ഞു. രാഗിനി ദ്വിവേദി, റോമ, സിദ്ദീഖ്, കലാഭവന്‍ മണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

റഹ്മാന്‍, ഭാമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത മറുപടി എന്ന ചിത്രമാണ് വിനു അവസാനം റിലീസായ ചിത്രം. മറുപടി പ്രദര്‍ശനം തുടരുകയാണ്‌