Connect with us

Video Stories

പേരിനും ഇനീഷ്യലിനും ഇടയില്‍ സ്‌പേസ് ഇല്ല; വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കി ഹയര്‍സെക്കന്ററി സര്‍ട്ടിഫിക്കറ്റുകള്‍

Published

on

നൗഷാദ് ചേങ്ങപ്ര

തിരൂര്‍: ഈ വര്‍ഷം പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിനെതിരെ വ്യാപക പരാതികള്‍. ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റില്‍ പേരിനും ഇനീഷ്യലിനുമിടയില്‍ സ്‌പേസോ കുത്തോ ഇല്ലാതെ അച്ചടിച്ചതാണ് പരാതികള്‍ക്ക് കാരണമാക്കിയത്. ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളിലാണ് തെറ്റുള്ളത്.സ്‌പേസോ കുത്തോ ഇല്ലാതെ പേരിനൊപ്പം ഇനീഷ്യലും കൂടിച്ചേര്‍ന്നത് മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇനീഷ്യല്‍ പേരിനൊപ്പം കൂടിയത് മൂലം പലര്‍ക്കും സ്വന്തം പേര് തന്നെ മാറിയിട്ടുമുണ്ട്.

സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന പ്രോഗ്രാമില്‍ സ്‌പെഷ്യല്‍ അക്ഷരങ്ങള്‍ ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. എന്‍.ഐ.സിയാണ് സര്‍ട്ടിഫിക്കറ്റിനുള്ള പ്രോഗ്രാം തയ്യാറാക്കിയതെന്നും അടുത്ത അധ്യായന വര്‍ഷത്തിലെ സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നമുണ്ടാകില്ലെന്നും നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്തി നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്ന ഗുരുതര തെറ്റ് വിദ്യാഭ്യാസ വകുപ്പിന്റെയും പരീക്ഷാ ജോയിന്റ് ഡയറക്ടറുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്‌പേസോ കുത്തോ നല്‍കാത്തത് പലരുടെയും പേരുകള്‍ തന്നെ മാറാന്‍ ഇടയാക്കിയതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിഷയത്തില്‍ കാര്യക്ഷമത കാണിക്കേണ്ടതിന് പകരം നിരുത്തരപരമായിട്ടാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ് പുതിയ പരാതിക്ക് ഇടയാക്കിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിന് ശേഷം പരിശോധിക്കാത്തതാണ് തെറ്റിന് ഇടയാക്കിയിട്ടുള്ളത്,
പുതിയ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് മാറ്റി നല്‍കുന്നതിന് പകരം പേര് തിരുത്തി നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തിരുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ അന്യ സംസ്ഥാന യൂണിവേഴ്‌സിറ്റികളും വിദേശ യൂണിവേഴ്‌സിറ്റികളടക്കം സ്വീകരിക്കുമോയെന്ന ഭയാശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് വന്ന ഇത്തരം തെറ്റുകള്‍ തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് വിദ്യാര്‍ത്ഥിയുടെ ഉപരി പഠനം ആശങ്കയുണ്ടാക്കുമോ എന്ന ഭീതിയുമുണ്ട്. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുമ്പോഴും ഇത്തരം തെറ്റു തിരുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വിലങ്ങുതടിയാകുമോ എന്നതും വിദ്യാര്‍ത്ഥികളെ ആശങ്കയിലായ്ത്തുന്നു.

 
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെറ്റ് തിരുത്താന്‍ വേണ്ടി വ്യാപക അപേക്ഷ ലഭിച്ചപ്പോഴാണ് സംഭവത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാറിന് ബോധ്യം വന്നത്. ഇതോടെ തെറ്റ് തിരുത്താന്‍ തിരുവനന്തപുരം വരെ കയറിയിറങ്ങണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തിരുത്തി നല്‍കാനുള്ള ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ തീരുമാനം മൂലവും തെറ്റ് തിരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍.ഡി.ഡി ഓഫീസുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending