ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു.

കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ജനാധിപത്യത്തെ ഹനിച്ചിരിക്കുകയാണ്. ഇത്തരം നീക്കത്തിന് കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷമുള്ള സംവിധാനത്തെ മറികടന്നാണ് കേവലഭൂരിപക്ഷം പോലുമില്ലാത്ത പാര്‍ട്ടിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചത്.

ഗവര്‍ണറുടെ ഈ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കുതിരക്കച്ചവടത്തിനു വേണ്ടിയുള്ള സൗകര്യങ്ങളാണ് ഗവര്‍ണര്‍ ഈ തീരുമാനത്തിലൂടെ ബി.ജെ.പിക്ക് തുറന്നു കൊടുത്തതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.