ന്യൂഡല്‍ഹി: ഡ്രൈവറില്ലാതെ മെട്രോ റെയില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ഡല്‍ഹിമെട്രോയുടെ ‘മജന്ത’ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ക്ഷണമില്ല. ഉത്തര്‍പ്രദേശ് -ഡല്‍ഹി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിക്കുകയും കെജ്‌രിവാളിനെ തഴയുകയും ചെയ്തതാണ് പുതിയ വിവാദം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിലാണ് അരവിന്ദ് കെജ്‌രിവാളിന് ക്ഷണമില്ലാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്യുന്നത്. ക്രിസ്മസ് ദിനത്തിലാണ് ഉദ്ഘാടനം. ഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടും കെജ്‌രി വാളിനെ ചടങ്ങിന് ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് നഗര വികസന മന്ത്രാലയവും യുപി സര്‍ക്കാരുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Be the first to write a comment.