kerala

രണ്ടില ആര്‍ക്കുമില്ല; ജോസഫിന് ചെണ്ട, ജോസിന് ടേബിള്‍ ഫാന്‍

By Test User

November 17, 2020

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ഫാനും അനുവദിച്ചു.

പി.ജെ. ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും രണ്ടില ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌ക്കരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.