കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്നു അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നീട്ടിയത്. നവംബര്‍ 15 വരെയാണ് ഈ ജില്ലകളിലെ നിരോധനാജ്ഞ നിലനില്‍ക്കുക.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.