കോഴിക്കോട്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് സ്പീക്കര്‍ക്കെതിരായ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയത്. നയപ്രഖ്യാപനത്തിന് മുന്‍പ് പ്രസംഗിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു