തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടില്‍ പണം കയറിയെന്ന വ്യാജേന വരുന്ന സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതയുമായി കേരള പൊലീസ്. പേ ടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറി, കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കൂ എന്ന് ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം.

+91 7849821438 എന്ന നമ്പറില്‍ നിന്നാണ് മിക്കവര്‍ക്കും ഈ സന്ദേശം വരുന്നത്. ഈ നമ്പറില്‍ വിളിച്ചാല്‍ കിട്ടുകയുമില്ല. ലിങ്ക് തുറന്നാല്‍ പണം പോകുമെന്നാണ് പൊലീസ് പറയുന്നത്.

അറിയാത്ത കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്ന ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുത് എന്നും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.