Connect with us

kerala

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വാട്‌സ്ആപ്പ് വഴിയുള്ള ജോലി വാഗ്ദാനം വന്‍ തട്ടിപ്പ്‌

ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം,

Published

on

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി
വാട്ട്സ് ആപ് മുഖേന പുതിയ തട്ടിപ്പ്
ശ്രദ്ധിക്കുക. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്.
“There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”
ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്.
പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.
ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.
ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.
ആയതിനാൽ ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.
കടപ്പാട്: കേരള പൊലീസ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending