kerala
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള ഇളവുകള്‍ നാളെ മുതല്‍; അടുത്തമാസം ബീച്ചുകളും തുറക്കാം
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം. സാഹസിക വിനോദകേന്ദ്രങ്ങളിലും ഹില്‍ സ്റ്റേഷനുകളിലുംകായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് തുറക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും. സാഹസിക വിനോദകേന്ദ്രങ്ങളും ഹില്‍ സ്റ്റേഷനുകളും കായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഈ മാസം 15 മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ അടുത്തമാസം ഒന്നിന് തുറക്കാനും ഉത്തരവായെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം. സാഹസിക വിനോദകേന്ദ്രങ്ങളിലും ഹില്‍ സ്റ്റേഷനുകളിലുംകായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് തുറക്കാം. വഞ്ചിവീടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍. കോവിഡ് നിന്ത്രണവന്നശേഷം ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ടൂറിസം കേന്ദ്രങ്ങളിലെ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടങ്ങളായി പ്രവേശനത്തിന് അനുമതി നല്‍കാനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം.
മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴുദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. സഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ രോഗ്യപ്രവര്‍ത്തകരുടെ സേവനം തേടണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. ഇവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റീനില്‍ പോകേണ്ടിവരും.
കോവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്.
സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
ഹോട്ടല്‍ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റടുക്കുന്നതും സുഖചികിത്സാ കേന്ദ്രങ്ങളെ ബുക്കിങും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണം.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
kerala
മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നടന്ന റീ പോളിംഗ് പൂര്‍ത്തിയായി. ആകെ 1077 വോട്ടര്‍മാരില്‍ 772 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
ഡിസംബര്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ക്രമദോഷം ഉണ്ടായതായി വരണാധികാരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്നത്തെ പോളിംഗ് അസാധുവാക്കി റീ പോളിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആറാം നിയോജകമണ്ഡലത്തിന്റെയും ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അമ്പലക്കടവ് വാര്‍ഡിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്.
kerala
ഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി.
വടക്കാഞ്ചേരി: ലോകല്‍ ബോഡി തിരഞ്ഞെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും നിലനിന്നിരുന്നു. കുളപ്പുള്ളിയില്‍ ഇതിനകം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ടെടുപ്പ് ബൂത്തില്‍ എത്തിച്ചതോടെ കൈയിലെ മഷിയടയാളം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.
മലപ്പുറത്തും സമാനമായ സംഭവമാണ് നടന്നത്. പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച റിന്റു അജയ് പിടിയിലായി. കൊടിയത്തൂരിലും പുളിക്കലിലും വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇവര്‍ ഇരട്ടവോട്ട് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
