കൊച്ചി: ഇന്ധന പാചക വാതക വിലയിയുടെ വര്‍ധനക്കു പിന്നാലെ റേഷന്‍ മണ്ണെണ്ണയുടേയും വില കൂടി. ലിറ്ററിന് മൂന്നുരൂപയാണ് കൂടിയത്. ഈ മാസം 40രൂപയാണ് മണ്ണെണ്ണ വില. ജനുവരിയില്‍ ഇത് 30 രൂപയായിരുന്ന മണ്ണെണ്ണ വിലയാണ് ഇപ്പോള്‍ 40 ആയി മാറിയത്.

ഫെബ്രുവരിയില്‍ രണ്ട് ഘട്ടമായുണ്ടായ വിലവര്‍ധനയില്‍ മണ്ണെണ്ണവില 37 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് ഫെബ്രുവരിയില്‍ മണ്ണെണ്ണ ലഭിച്ചിട്ടില്ല. കഴിഞ്ഞമാസം മണ്ണെണ്ണ വാങ്ങാത്തവര്‍ ഈ മാസം പുതിയവില നല്‍കിയാണ് മണ്ണെണ്ണ വാങ്ങേണ്ടത്.