Connect with us

Culture

നജീബ് അഹമ്മദിനെ പോലെ താനും അപ്രത്യക്ഷനായേക്കാമെന്ന് ഡോ. കഫീല്‍ ഖാന്‍

Published

on

ലക്‌നൗ: നജീബ് അഹമ്മദിനെ പോലെ താനും ഒരുനാള്‍ അപ്രത്യക്ഷനായേക്കാമെന്ന് ഗൊരഖ് പൂരിലെ കുട്ടികളുടെ മരണത്തില്‍ ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന്‍. കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കുട്ടികളുടെ കൂട്ടമരണത്തില്‍ ജയിലിലായിരുന്ന കഫീല്‍ഖാന്‍ എട്ടുമാസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തുവരുന്നത്.

കഠിന ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവര്‍ക്കെല്ലാം തന്റെ ഗതി വരാമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. രാജ്യത്തെ ഭരണാധികാരികള്‍ സ്വേച്ഛാധിപതികളെ പോലെയാണ് പെരുമാറുന്നത്. എന്തിനാണ് തന്നെ എട്ട് മാസം ജയിലിടച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. തന്റെ നിരപരാധിത്വം ഹൈക്കോടതി തന്നെ എടുത്തു പറഞ്ഞതാണ്. ഒരു ആസ്പത്രി സ്ഥാപിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ കൊടുക്കാനുള്ള പദ്ധതിയുണ്ടെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പോരാട്ടങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും തുടര്‍ന്നും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതിരുന്ന സമയത്ത് ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ കഫീല്‍ഖാനോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വളരെ മോശമായാണ് സംസാരിച്ചിരുന്നത്. നീയൊരു ഹീറോയാകാന്‍ ശ്രമിക്കേണ്ട, നിന്നെ ഞാന്‍ പിന്നീട് കണ്ടോളാം- എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. തുടര്‍ന്നാണ് കഫീല്‍ഖാന്‍ അറസ്റ്റിലാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മ​ബെ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

Published

on

മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

മ​ബെ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പ​മു​ള്ള അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 2500 ല​ധി​കം ആ​ളു​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.മ​ബെ​ല കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. മ​ബെ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ

കൂ​ടാ​തെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വള​ന്റി​യ​ർ വി​ങ്ങും, വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് വി​ങ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending