Connect with us

Culture

ചാരവൃത്തി: അമേരിക്കക്ക് കടുത്ത തിരിച്ചടിയുമായി ചൈന; വധിച്ചത് സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ

Published

on

വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍ പുറത്തായിരുക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ചാരപ്രവര്‍ത്തിയില്‍ വിദഗ്തരായ അമേരിക്കക്ക് അടുത്ത കാലത്തിനിടെ ഏല്‍ക്കുന്ന വന്‍ തിരിച്ചടിയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ചിലരെ ചൈന തടങ്കലിലാക്കിയതായും വെളിപ്പെടുത്തലിലുണ്ട്.

ചൈനീസ് സര്‍ക്കാരിന് അകത്തെ വിവരങ്ങള്‍ 2010 മുതല്‍ അമേരിക്കന്‍ ഏജന്‍സികള്‍ക്ക് കിട്ടാതാതായെന്നും 2011 മുതല്‍ അമേരിക്കക്ക് വിവരം നല്‍കിയിരുന്നവരെ സംബന്ധിച്ച വിവരം പോലും സിഐഎക്ക് ലഭിക്കാതായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ നിഗൂഢമായ അമേരിക്കന്‍ ചാരവലയത്തെ സംബന്ധിച്ച വിവരം ചൈനക്ക് ലഭിച്ചതെങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന്് റിപ്പോര്‍ട്ട് പറയുന്നു. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതല്ല സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാകാമെന്നും വെളിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നു.

Health

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി

2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക്  ഔദ്യോഗിക അംഗീകാരം നല്‍കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര്‍ കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന്‍ TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന്‍ ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

Continue Reading

Film

മലയാള സിനിമയില്‍ പുതുപാത: ആദ്യമായി ഞായറായ്ച റിലീസിന് ‘ പൊങ്കാല ‘ എത്തുന്നു

പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു.

Published

on

കൊച്ചി : മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം നടക്കുന്ന ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയോടെയാണ് എ.ബി. ബിനില്‍ സംവിധാനം ചെയ്ത പൊങ്കാല നവംബര്‍ 30ന് തീയറ്ററുകളിലെത്തുന്നത്. സിനിമയുടെ പേരിന് ഒത്ത ആത്മവിശ്വാസമാണ് റിലീസ് ദിനം ഞായറാഴ്ച ആക്കാന്‍ കാരണമെന്നും സംവിധായകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലയിലെ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയ പൊങ്കാലയുടെ ഷൂട്ടിങ് ഏറെ വെല്ലുവിളികളോടെയായിരുന്നു. 11 ഫൈറ്റ് സീനുകള്‍ ഉള്‍പ്പെട്ടതിനാല്‍ ചിത്രീകരണം കഠിനമായിരുന്നുവെന്ന് ബിനില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബാബുരാജ്, അലന്‍സിയര്‍, നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നിവരും നിര്‍മ്മാതാക്കളായ അനില്‍ പിള്ള, ദീപു ബോസ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന് ശ്രീനാഥ് ഭാസിയും അലന്‍സിയറും ചുവടുവെച്ചു. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം നവംബര്‍ 30 ന് പുറത്തിറക്കുന്നത്. മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്.

 

Continue Reading

Film

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.

Published

on

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്.

സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന വികാരവും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, പിആർഒ- ശബരി

Continue Reading

Trending