Culture
ഏറ്റെടുത്ത നിയമസഭാ പ്രസംഗം; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ
സമകാലിക വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതേസമയം പ്രസംഗത്തില്‍ ഉന്നയിച്ച വളരെ പ്രാധാന്യമുള്ളൊരു വിഷയത്തില്‍ ശ്രദ്ധ കൊടുക്കാതെ കുറ്റം കണ്ടെത്തിയ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ തന്നെ രംഗത്തെത്തി.
തന്റെ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് ഉപയോഗിച്ചവര്‍ക്ക് വിശദീകരണവുമായാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ ഷാജി രംഗത്തെത്തിയത്.
കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തിൽ ഞാൻ ശ്രമിച്ചത്. അതിനു സമൂഹവും സമുദായവും നൽകിയ പിന്തുണയും പിൻബലവും ഞാൻ മനസ്സിലാക്കുന്നു .
അപ്പോഴും പക്ഷെ ചിലർ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ” എന്നു പറഞ്ഞതു പോലെ ഈ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദർഭങ്ങളിൽ നിന്നു അടർത്തിയെടുത്ത് ഉപയോഗിക്കുന്നത് കാണുമ്പോൾ അവരോട് സഹതാപമാണു തോന്നുന്നതു .
10 മിനിറ്റിനുള്ളിൽ വിഷയങ്ങൾ അവതരിപ്പിച്ചു തീർക്കുമ്പോഴുണ്ടാകുന്ന ധൃതിക്കിടയിൽ സംഭവിക്കാവുന്ന വിശദീകരണത്തിന്റെ കുറവിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ആശയക്കുഴപ്പത്തിനുള്ള ശ്രമം സാമാന്യ ബോധമുള്ള ആരും ഗൗരവത്തിൽ എടുത്തിട്ടില്ല .
സമുദായത്തെ ബാധിക്കുന്ന ഒരുപാടു വിഷയങ്ങളിൽ ഗൗരവമുള്ള ഇടപെടലുകൾ ആവശ്യമുള്ളൊരു കാലമാണിത് .. മത പ്രബോധകർക്കു നേരെ നടക്കുന്ന വായടപ്പിക്കൽ ശ്രമം മാത്രമല്ല, ലക്ഷോപലക്ഷം കുഞുങ്ങൾക്ക് അഭയമാകുന്ന യതീംഖാനകൾ അടക്കം അടച്ചുപൂട്ടെണ്ട നിയമകുരുക്കുകളിലേക്കു കാര്യങ്ങൾ പോകുകയാണു .
ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കെയാണു ഞാനീ വിഷയം ഉന്നയിക്കുന്നത് .
കേരളത്തിലെ പോലീസ് ഫാസിസ്റ്റ് അജണ്ടകളോടു സ്വീകരിക്കുന്ന സമീപനമല്ല മുസ് ലിം സമുദായത്തിൽപ്പെട്ടവർക്കെതിരായുള്ള കേസുകളിൽ സ്വീകരിക്കുന്നത് എന്ന കാര്യമാണു പറഞ്ഞത്. തുല്യ നീതി നടപ്പിലാവുന്നില്ല എന്നതാണു പ്രധാന പ്രശ്നം.അതിലേക്കാണു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞത്.
ആശയപരമായി പല യോജിപ്പുകളും വിയോജിപ്പുകളും ഉള്ളത് വ്യക്തിപരമാണു.
നീതി ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശ പ്രശ്നവുമാണു
ബാബരിക്കനന്തരമുള്ള കേരളത്തെ മതതീവ്രതയിലേക്കു നയിക്കാൻ ചിലർ നടത്തിയ ശ്രമത്തെ അന്നു ചെറുക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതു SKSSF ,ISM തുടങ്ങിയ സംഘടനകളായിരുന്നു , അനാവശ്യമായ ഈഗൊ കാണിച്ചു അന്നതിനു പാരവെക്കാൻ പിറകിലൂടെ കളിച്ച ചില ടൈഗറുകളെ കുറിച്ചറിയണമെങ്കിൽ നാസർ ഫൈസിയോടും സലീമിനോടും മുജീബിനൊടുമൊക്കെ ചോദിചാൽ മനസ്സിലാകും ..
തികച്ചും ആശയപരവും സർഗ്ഗാത്മകവുമായ ആ പോരാട്ടത്തിനു ബുദ്ധിപരമായ പിൻബലം നൽകാൻ സമദ് പൂക്കോട്ടൂരിനെ പോലെയും MM അഖ്‌ബറിനെ പൊലെയുള്ളവരും ഞങ്ങളുടെ പിറകിലുണ്ടായിരുന്നു .
ഈ വസ്തുതയെ അറിയാത്തവരല്ല ഈ ദുഷ്ട ബുദ്ധികൾ , മറിച്ചു ചില പട്ടങ്ങൾ എനിക്കു ചാർത്തി മാറ്റി നിർത്താനാള്ള വ്യഗ്രതയാണു ചിലർക്ക് ..
ഇത്തരം വേലത്തരങ്ങൾ കണ്ടു വിരളുന്നവരോ വീഴുന്നവരൊ ഭയപ്പെടുന്നവരൊ ഉണ്ടെങ്കിൽ സമയം കളയാതെ അവരെ തിരഞ്ഞു പൊകുന്നതാവും സമയ നഷ്ടം കുറക്കാൻ ഇവർക്കു നല്ലത്.
ഞാൻ ജനിചു വളർന്നതു ഉഗാണ്ടയിലൊന്നുമല്ല
വയനാട്ടിലെ കണിയാമ്പറ്റയിലെ മുല്ലഹാജി മദ്രസ്സയിൽ പത്താംതരവും പഠിച്ചിറങ്ങിയ എന്നെ ആ നാട്ടിലെ ഉസ്താതുമാർക്കറിയാം ആ നാട്ടുകാർക്കറിയാം.
ഒരു ചെറിയ ആവശ്യത്തിന് സംസാരിക്കാൻ ഒരിക്കൽ മർഹൂം കാളമ്പാടി ഉസ്താതിനെ കാണാൻ പോയതു ഞാനോർക്കുന്നു .
ജാഡകളേതുമില്ലാതെ ചുറ്റും ആൾകൂട്ടത്തെ കൂലികൊടുത്ത് നിർത്തി ആരവത്തിന്റെ ആദരവുണ്ടാക്കാത്ത ആ മഹാ മനീഷി അന്നു പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട് ..
എന്റെ ജീവിതത്തിൽ ചിലപ്പോൾ ചിലർ നടത്തുന്ന ബോധപൂർവ്വമായ പ്രകോപനങ്ങളെ അവഗണിക്കുന്നതു ആ വാക്കുകൾ നെഞ്ചിലുള്ളതു കൊണ്ടാണു . അതൊരു ദുർബലതയായി എനിക്കിന്നുവരെ തോന്നിയിട്ടുമില്ല ..
പിളർന്നതൊന്നും പോര , പിന്നെയും പിന്നെയും പിളർത്താൻ കച്ചകെട്ടിയിറങ്ങുന്നവരെ പലപ്പോഴും അവഗണിക്കുന്നതു അതൊക്കെകൊണ്ടു തന്നെയാണു ..
സമസ്ഥയെയും ലീഗിനെയും ഒക്കെ തമ്മിൽ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്
എന്റെ നിലപാടുകൾ സുതരാം വ്യക്തമാണു !!
ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുന്നവനല്ല ഞാൻ .
സമുദായവുമായി ബന്ധപെട്ട വിഷയങ്ങളിൽ ശരിയെന്നു തോന്നുന്ന ബോധ്യങ്ങൾ ഇനിയും പറഞ്ഞുകൊണ്ടെയിരിക്കും , അതേതു കൊമ്പത്തവന്റെ മുന്നിലായാലും ..
അതു തെറ്റാണെങ്കിൽ തിരുത്തിതരാൻ അവകാശമുള്ള പണ്ഡിത നേതൃത്വവും ഇവിടെയുണ്ട് .
സമുദായത്തെ കൊണ്ടുപോയി സി പി എമ്മിന്റെ ആലയിൽ കെട്ടാൻ അച്ചാരം വാങ്ങിയവർ ഉപദേശകരുടെയും വിമർശ്ശകരുടെയുമൊക്കെ വേഷംകെട്ടി വരുന്നത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണു പലപ്പോഴുമുള്ള ഈ മൗനം ::
അതല്ലാതെ ഭീരുത്വമൊ ഉത്തരമില്ലായ്മയൊ ആണെന്നു കരുതി വെറുതെ സന്തോഷിക്കരുത്
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.
കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.
എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള് അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.
ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.
കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന് ബി. രാമന് പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala23 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

