Connect with us

kerala

സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയില്‍ മുണ്ടിടാതെ പോകാന്‍ ജലീല്‍ പഠിക്കണം: കെ.എം ഷാജി

വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

Published

on

കെ.എം ഷാജി

മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ്‌ താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച്‌ കരഞ്ഞ്‌ അങ്ങാടിയിലൂടെ ഓടുന്നു.

നൂണകൾ കൊണ്ട്‌ കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്‌
എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത്‌ കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്

കൂടെ നിന്നവർക്കും
ഒന്നിച്ചു പ്രവർത്തിച്ചവർക്കും മാത്രം മനസ്സിലാവുന്ന, എന്നാൽ മറ്റുള്ളരോട്‌ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തവണ്ണം കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം.

“പെട്ടു” എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും,
അതു സിമിയായാലും
ജമാഅത്തെ ഇസ്ലാമിയായാലും
ലീഗായാലും ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും
മതഗ്രന്ഥങ്ങളായാലും.

‘വിശുദ്ധഖുർആനിനെ വലിച്ചിഴക്കുന്നു’ എന്നാണു ഇപ്പൊൾ ഖുർആൻ സ്നേഹത്താൽ വീർപ്പ്മുട്ടുന്ന മന്ത്രി പറയുന്നത്‌ (“സിറാത്തുൽ മുസ്തഖീം” എന്ന ഖുർആൻ വചനത്തെ കമ്യൂണിസ്റ്റ്‌ കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാൾ )

ഇവിടെ ആരാണു ഖുർആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട്‌ വന്നത്‌.
ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുർആൻ എത്തിച്ചു തരണമെന്ന് ജലീലിനോട്‌ ആവശ്യപ്പെട്ടത്‌
ഇനി ആരും പറയാതെ ഇങ്ങോട്ട്‌ അയച്ചതാണെന്നാണു വാദമെങ്കിൽ ഡിപ്ലോമറ്റിക്‌ ചാനൽ വഴി ഖുർആൻ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു UAE വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ,,,
ഇനി ഈ ഖുർആൻ കൊടുത്തയച്ച വ്യക്തിയാണെങ്കിൽ സ്വർണ്ണക്കടത്തിൽ കമ്മീഷൻ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു
അപ്പോൾ ആരും ആവശ്യപ്പെടാത്ത
എന്നാൽ ആരൊ കൊടുത്ത ഖുർആൻ സർക്കാർ വണ്ടിയിൽ കൊണ്ട്‌ വന്ന് നാട്ടിൽ വിതരണം ചെയ്യുന്നതിനിടെ തികച്ചും
“നിഷ്കു”
ആയ എന്നെ ലീഗുകാർ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചിൽ വിശ്വസിക്കാൻ മാത്രം അത്ര വിഡ്ഡികൾ ഒന്നുമല്ല സമുദായവും സമൂഹവും

“ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല” എന്ന് സമുദായം കരുതുന്നുവെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ നിഷ്കളങ്കതയാണു.
അതിൽ കയറി രക്ഷപ്പെടാമെന്ന് കരുതരുത്‌.

ഹൈദരലി തങ്ങൾ ഞങ്ങളുടെ നേതാവാണു ,
Cpm ന്റെ അല്ല.
തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സർട്ടിഫിക്കറ്റ്‌ തങ്ങൾക്കാവശ്യമില്ല .. പ്രത്യേകിച്ചും “അപ്പപ്പോൾകാണുന്നവരെ അപ്പോൾ തോന്നുന്നത്‌ വിളിച്ചു ” ശീലിച്ച തന്നെപ്പോലൊരുത്തന്റെ
!!!!

ഇവിടെ സംഭവിച്ചത്‌ മറ്റൊന്നുമല്ല കാലം പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്നു !!
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

കമന്റ്‌
——–
ഈ യുദ്ധത്തിൽ സത്യമെ ജയിക്കു എന്ന് ജലീൽ !!!
സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയിൽ മുണ്ടിടാതെ പോകാൻ പഠിക്ക്‌ ജലീൽ

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending