കൊച്ചി: കൊച്ചിയില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ പ്രതിഷേധിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്നാണ് പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് പണിമുടക്ക് തുടങ്ങിയത്. ഇത് പിന്നീട് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.