kerala
കൊടിഞ്ഞി ഫൈസല്‍ വധം: നാളെ വീണ്ടും പരിഗണിക്കും വക്കീലില്ലാതെ കേസ് കോടതിയിലെത്തുന്നത് ഇരുപതാം തവണ
കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതി ാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

യു.എ റസാഖ് തിരൂരങ്ങാടി
ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാളെ കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഇത് ഇരുപതാം തവണയും ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് വക്കീലില്ലാതെയാണ് കേസ് പരിഗണിക്കു ന്നത്. 2018 മുതല്‍ കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്‍ എട്ട് മുതല്‍ വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്‍ ഇത് വരെ കോടതിയില്‍ വക്കീല്‍ ഹാജറാകാത്തതിനാല്‍ കേസ് മാറ്റിവെച്ച് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതിനാല്‍ മാറ്റിവെക്കുകയാണുണ്ടായത്.
2017-ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ശ്രീധരനെയും അദ്ധേഹ ത്തെ സഹായിക്കാനായി അ ഡ്വ.പി.പി ബഷീറിനെയും സര്‍ ക്കാര്‍ നിയമിച്ചിരുന്നു. എ ന്നാല്‍ ഇരുവരും കേസില്‍ ഹാ ജറായിരുന്നില്ല. 2020 ജനുവരി യില്‍ മഞ്ചേരി ജില്ലാ കോടതി യില്‍ നിന്നും കേസ് തിരൂര്‍ സബ് ജില്ലാ കോടതിയിലേക്ക് മാറ്റി. 2024 ഫെബ്രുവരിയില്‍ കേസില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് അഡ്വ. ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഉടനെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
മാസം മൂന്ന് പിന്നിട്ടിട്ടും ജ സ്‌നയുടെ പരാതി സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തു ടര്‍ന്ന് ജസ്‌ന ഹൈക്കോടതി യെ സമീപിച്ചു. 2024 ജൂലൈ 27-ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്‍ദേശിച്ച് ജസ്‌നക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്‍ മാസം പിന്നിട്ടിട്ടും കുമാരന്‍ കുട്ടിയെ വക്കീ ലായി സര്‍ക്കാര്‍ നിയമിച്ചില്ല. പകരം അഡ്വ.പി.ജി മാത്യൂവിനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസി ക്യൂട്ടറായി 2024 സെപ്തംബര്‍ 2-ന് സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം പി.ജി മാത്യു ഈ മാസം 9-ന് തന്നെ സര്‍ക്കാറിന് രാജികത്ത് കൈമാറി.
ഇതോടെ ജസന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ വക്കീലില്ലാതെ മാറ്റി വെക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 19 ത വണയും കേസ് ഇത് പോലെ യാണ് മാറ്റിവെക്കുകയാണുണ്ടായത്. തിരൂര്‍ ജില്ലാ കോടതിയും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് സര്‍ക്കാറിന് നിരവധി തവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്. അഡ്വ.കുമാരന്‍ കുട്ടി ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത വക്കീലാണ്. അഡ്വ.കുമാ ന്‍ കുട്ടിയാണ് ഫൈസല്‍ വധക്കേസില്‍ ഹാജറാകുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ളതിനാല്‍ ആര്‍.എസ്.എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ ബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകള്‍.
kerala
വിവാഹാലോചന നിരസിച്ചു; പെണ്കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര് പിടിയില്
ഫാസിലുമായി പെണ്കുട്ടിയെ വിവാഹം ചെയ്തുനല്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര് അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില് മുഹമ്മദ് ഫാസില് (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില് മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്കുട്ടിയെ വിവാഹം ചെയ്തുനല്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്കുട്ടിയുടെ ബന്ധുവാണ് പോലീസില് പരാതി നല്കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്ചില്ലുകള് തകര്ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
kerala
സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
കോഴിക്കോട് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 47 കാരനായ മലപ്പുറം ചേലേമ്പ്ര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഇയാള് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു.
മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളത്തില് കുളിച്ചതായി റിപ്പോര്ട്ടുകളുണ്ട്. നിലവില് നാല് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലുള്ളത്.
kerala
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ പൊലീസ് ക്വാര്ട്ടേഴ്സില് മരിച്ച നിലയില് കണ്ടെത്തി
കുറ്റിക്കോല് സ്വദേശി മധുവിനെയാണ് പൊലീസ് ക്വാര്ട്ടേഴ്സില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.

കാസര്കോട് എഎസ്ഐയെ മരിച്ച നിലയില് കണ്ടെത്തി. കുറ്റിക്കോല് സ്വദേശി മധുവിനെയാണ് പൊലീസ് ക്വാര്ട്ടേഴ്സില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ഇയാള് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ്.
-
Film3 days ago
പൂര്ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്ലൈന് ബെറ്റിംഗ് ആപ്പുകള്ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
india3 days ago
‘പാഠഭാഗങ്ങള് നീക്കിയ നടപടി ചരിത്രബോധം കവര്ന്നെടുക്കാന്’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala3 days ago
എംഎസ്എഫിനെതിരെ വര്ഗ്ഗീയ പരാമര്ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്ലാല്