തിരുവനന്തപുരം: ബിജെപിയിലെ നല്ലയാളുകളെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബിജെപിയില്‍ ഇപ്പോള്‍ നല്ലയാളുകള്‍ കുറേയുണ്ടെന്ന് കൊടിയേരി പറഞ്ഞു.

മുന്‍പൊക്കെ ബിജെപി വിട്ടാല്‍ എവിടെ പോകും എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നല്ലയാളുകള്‍ ബിജെപി വിട്ടുവരാന്‍ മടിക്കേണ്ട. അവര്‍ക്ക് സിപിഎമ്മിലേക്ക് വരാമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ് എസ്സുകാരല്ലാത്തവര്‍ക്ക് ബിജെപിയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൊടിയേരി പറഞ്ഞു.

ആര്‍എസ്എസ് ഉരുള്‍പൊട്ടലിന് വിധേയമാകുകയാണ്. ആര്‍എസ്എസ് അല്ലാത്തവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തികഞ്ഞ ആര്‍എസ്എസുകാരനായ കുമ്മനം രാജശേഖരന്‍ ബിജെപിയെ അടക്കി വാഴുകയാണ്. ഇതുമൂലം ആ പാര്‍ട്ടിക്കകത്ത് വീര്‍പ്പുമുട്ടി കഴിയുന്ന പ്രവര്‍ത്തകര്‍ ഏറെയുണ്ട്. ആര്‍എസ്എസ് ആശയപ്രചാരണത്തിനല്ല, അക്രമത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇതവരുടെ നാശത്തിനാണെന്നും അദ്ദേഹം പറഞ്ഞു.