Connect with us

News

 കോവിഡ് വ്യാപനം രൂക്ഷം; സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ

ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.

Published

on

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് ഓസ്ട്രിയ.
 തിങ്കളാഴ്ച മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡോൺ ആയിരിക്കുമെന്ന് ചാൻസിലർ അലക്സാണ്ടർ ഷെൽൻബർഗ് പ്രഖ്യാപിച്ചു.
യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വ്യാപകമായി വീണ്ടും ഉയർത്തെഴുന്നേറ്റു വരുന്നുണ്ട്. ലോക്ക് ഡൗൺ പുനസ്ഥാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായും ഓസ്ട്രിയ മാറും. തുടക്കത്തിൽ 10 ദിവസം അടച്ചിടാനാണ് തീരുമാനം. വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കും.
ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്ഐആര്‍ സമയപരിധി നീട്ടി

അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനാ പ്രക്രിയയ്ക്കുള്ള സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ ഡിസംബര്‍ 18 വരെയും പരിശോധനാ സമയം നീട്ടിയതായി കമ്മിഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ സമയപരിധി ഡിസംബര്‍ 26 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ നേരത്തെ തന്നെ നീട്ടിയിരുന്നു. എന്‍്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18 വരെയാണുള്ളത്. ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 21ന് പുറത്തിറങ്ങും.

 

Continue Reading

kerala

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് ശേഷം വര്‍ധന

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.

14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു.

Continue Reading

kerala

ക്രിസ്തുമസ് അവധി 12 ദിവസം; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

Published

on

കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്മസ് അവധി സാധാരണത്തേക്കാള്‍ ദീര്‍ഘമായിരിക്കും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ 12 ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

ഡിസംബര്‍ 15ന് ആരംഭിച്ച പരീക്ഷകള്‍ 23ന് തന്നെ അവസാനിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍ ചെലവഴിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവധിയും ഉണ്ടായിരിക്കുന്നു. ഡിസംബര്‍ 9ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് അവധിയുണ്ടായിരുന്നു.

രണ്ടാമത്തെ ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും പൊതുഅവധി ലഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 13ന് കൂടി അവധി ഉണ്ടായിരിക്കും. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിക്കും. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.

കാഞ്ഞങ്ങാട് ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 23, 27, 31 തീയതികളില്‍ വയനാട് യാത്രകളും ഡിസംബര്‍ 26, ജനുവരി 2 തീയതികളില്‍ പാലക്കയം തട്ട്-പൈതല്‍മല-ഏഴരക്കുണ്ട് യാത്രയും നടത്തും. ഡിസംബര്‍ 27ന് കരിയാത്തുംപാറയിലേക്കും ഡിസംബര്‍ 30ന് കണ്ണൂരിലേക്കും ജനുവരി ഒന്നിന് കടലുണ്ടി-ചാലിയം യാത്രക്കും സൗകര്യമുണ്ട്.

ഡിസംബര്‍ 28 മുതല്‍ 31 വരെ ഗവി, അടവി, കമ്പം, രാമക്കല്‍മേട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘയാത്രയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26 മുതല്‍ 29 വരെ വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും 29 മുതല്‍ 31 വരെ നിലമ്പൂര്‍- കക്കാടംപൊയില്‍ യാത്രയും ലഭ്യമാണ്. യാത്ര സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Continue Reading

Trending