കൊല്ലം ജില്ല ആശുപത്രിയില്‍ വാഹനപകടത്തില്‍ പരിക്കു പറ്റി ചികത്സക്കെത്തിയ യുവാക്കള്‍ ഡോകടര്‍മാരെയും ജീവാനെക്കാരെയും ആക്രമിച്ചതായി പരാതി.ആക്രമം തടയാനത്തിയ പോലിസുകാര്‍ക്കെതിരെയും ആക്രമികള്‍ ആക്രമം അഴിച്ചുവിട്ടു.സംഭവത്തില്‍ പന്മന സ്വദേശി അബു സൂഫിയാന്‍, രാമന്‍കുളങ്ങര സ്വദേശി സുജിത്ത് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

ശക്തകുളങ്ങരയിലുണ്ടായ വാഹനപകടത്തില്‍ പരിക്കുപറ്റിയാണ് യുവാക്കള്‍ ആശുപത്രയില്‍ എത്തിയത്. ഇവരെ ചികിത്സക്കുന്നതിനിടെ മുറിവില്‍ മരുന്നു പുരട്ടിയപ്പോള്‍ വേദനിപ്പിച്ചു എന്ന് ആരോപിച്ചാണ് യുവാക്കാള്‍ ആക്രമം അഴിച്ചുവിട്ടത്.ഡോകടര്‍മാരെയും ജീവനക്കരെയയും മര്‍ദ്ദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

വിവരമറഞ്ഞെത്തിയ പോലിസുക്കാരെയും യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് യുവാക്കളെ കീഴടക്കിയത്.