കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍ കഴിഞ്ഞ ദിവസം പൊലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന് അടുത്ത ദിവസമാണ് വീണ്ടും മൃതദേഹം കണ്ടെത്തിയത്. ആറുമാസത്തിനിടെ മൂന്നാമത്തെ മൃതദേഹമാണ് സൗത്ത് ബീച്ചിലും പരിസരത്തുമായി കാണുന്നത്. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.