കോഴിക്കോട് : കാരശ്ശേരി ചുണ്ടത്തുംപൊയിലില്‍ യുവതിയായ അധ്യാപകയുടെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് നാലു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച് കാറില്‍ കത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.