കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്.

സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം.

കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്നു എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ മറവില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.