കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 16ാം തീയ്യതിക്ക് ശേഷം മാര്‍ക്കറ്റില്‍ വന്ന മുഴുവന്‍ പേരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് കളക്ടര്‍ അറിയിച്ചു. നിരീക്ഷണ്തതില്‍ പോകുന്നതിനോടൊപ്പം എല്ലാവരും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവരം അറിയിക്കേണ്ടതുമാണ്.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.