കുന്ദമംഗലം: കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ്(54) മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം.

ആസ്പത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ഉഴിച്ച് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാലനൊപ്പം വ്യാജമദ്യം കഴിച്ച അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില ഗുരുതരമാണ്.

കിണറു പണിക്കാരായ ആറു പേരും ജോലിക്കിടയിലാണ് മദ്യം കഴിച്ചതെന്നാണ് വിവരം. മദ്യം കഴിച്ച ഉടനെ കുഴഞ്ഞു വീണ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന്‍ മരിക്കുകയായിരുന്നു.