Connect with us

kerala

ചോദ്യം ചെയ്യലിന് ഔദ്യോഗിക വാഹനത്തില്‍ പോകാതിരുന്നത് എന്തുകൊണ്ട്? ജലീലിന്റെ മറുപടി ഇങ്ങനെ

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്.

Published

on

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോയപ്പോള്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയതിന് വിചിത്രമായ മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ വിലാസത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചത്. അതുകൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി പോയതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് ഇഡിക്ക് മുന്നില്‍ ഹാജരായതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷവും മന്ത്രി വിവരങ്ങള്‍ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും അറിയിച്ചിരുന്നു.

ഇന്നലെ രാവിലെ 10 മണി മുതല്‍ ഉച്ചവരെയാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. സ്വത്ത് വിവരങ്ങളെക്കുറിച്ചും യുഎഇ കോണ്‍സുലേറ്റ് വന്ന പെട്ടികളെ കുറിച്ചും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം ഇഡി ചോദിച്ചു. വഖഫ് മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗികമായ ബന്ധം മാത്രമാണ് യുഎഇ കോണ്‍സുലേറ്റുമായി ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോണ്‍സുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്നും മന്ത്രി വിശദീകരിക്കുന്നു.

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ മന്ത്രിയെ പിന്തുണച്ച് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും രംഗത്തെത്തി. മന്ത്രിക്കെതിരെ നടക്കുന്നത് ലീഗ്-കോണ്‍ഗ്രസ്-ബിജെപി ഗൂഢാലോചനയാണെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

kerala

സെമി ഫൈനലില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്, 2026ല്‍ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും’; പി കെ ഫിറോസ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്.

Published

on

കോഴിക്കോട്: തദ്ദശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സെമിഫൈനല്‍ മത്സരത്തിന് എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്. 2026 ല്‍ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും’യെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. നാല് കോര്‍പറേഷനുകള്‍ യുഡിഎഫ് നേടിയപ്പോള്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ഭൂരിപക്ഷം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് യുഡിഎഫ് നേടിയത്. കോഴിക്കോട് യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎക്കാണ് ജയം.

 

Continue Reading

kerala

വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്, തെരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും ഒറ്റകക്ഷികളായി പ്രവര്‍ത്തിച്ചു -വി ഡി സതീശന്‍

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം.’യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.’ സതീശന്‍ പറഞ്ഞു.

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു; പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചടക്കി യുഡിഎഫ്

37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു.

Published

on

പെരിന്തല്‍മണ്ണ: മുപ്പത് വര്‍ഷത്തിനു ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 1995ല്‍ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.

10 സീറ്റുകളില്‍ ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.

Continue Reading

Trending