Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: വിവാദങ്ങള്‍ക്ക് മറുപടി; ബയേണിനെ മുക്കി പി.എസി.ജി

Published

on

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി ആല്‍വസ്, നെയ്മര്‍, കവാനി എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി വലനിറച്ചത്.

നെയ്മര്‍, കെയ്ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നലെ നേരിട്ടത്. സൂപ്പര്‍ താരങ്ങളെ വാരിക്കൂട്ടിയ പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍മാര്‍ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.

ഗ്രൂപ്പ് ബിയില്‍ മുന്‍ ജേതാക്കളും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയുടെ പ്രഹരശേഷിയറിഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നിലാണ് ബയേണ്‍ തകര്‍ഞ്ഞടിഞ്ഞത്.

നെയ്മറും സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെ ബയേണിനെതിരായ വിജയം പാരിസ് ടീമിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

സൂപ്പര്‍ താരം നെയ്മര്‍ കിടിലല്‍ നീക്കത്തിലൂടെയാണ് ബയേണിന് ആദ്യ പ്രഹരം ഏറ്റത്. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ നെയ്മര്‍ വെട്ടി തിരിഞ്ഞ് വലതു വിങില്‍ ഡാനി ആല്‍വസിനെ ലക്ഷ്യം വെച്ച് നീട്ടി. പോസ്റ്റിന് മുന്നില്‍ പന്തിനായി കാത്തിരുന്ന കവാനിയെ മറികടന്ന് അപ്രതീക്ഷിതമായി എത്തിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ആല്‍വസ് പിന്നെ മടിച്ചില്ല.

Foco, Força e Fé .. isso é que te mantém vivo ✌🏽 Focus, Strength and Faith .. that’s what keeps you alive ✌🏽

A post shared by Nj 🇧🇷 👻 neymarjr (@neymarjr) on


ബയേണിനെ നിശബ്ദമാക്കിയ തുടര്‍ന്നുള്ള രണ്ട് ഗോളുകളും എംബാപ്പെയുടെ മികല്‍ നിന്നായിരുന്നു പിറന്നത്. കവാനിയുടെ ഉഗ്രന്‍ ഷോട്ടില്‍ പിറന്നാ രണ്ടാം ഗോള്‍ നൈമറിന്റെ അവസാന പ്രഹരവും ബോളിനെ ചൊല്ലിയുള്ള താരങ്ങള്‍ തമ്മിലെ വിവാദം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായി. തമ്മില്‍ ആലിംഗനം ചെയ്്താണ് നെയ്മറും കവാനിയും തങ്ങളുടെ ഗോളുകള്‍ ആഘോഷിച്ചത്.7692

Soccer Football - Champions League - Paris St Germain vs Bayern Munich - Parc des Princes, Paris, France - September 27, 2017 Paris Saint-Germain’s Neymar celebrates scoring their third goal with Edinson Cavani and Kylian Mbappe REUTERS/Benoit Tessier

Soccer Football – Champions League – Paris St Germain vs Bayern Munich – Parc des Princes, Paris, France – September 27, 2017 Paris Saint-Germain’s Neymar celebrates scoring their third goal with Edinson Cavani and Kylian Mbappe REUTERS/Benoit Tessier

psg-bayern-munich-champions-league-rout reuters-759PSG_Neymar

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പി.എസ്.ജി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയതോടെ ടീം കൂടുതല്‍ കരുത്തരായിരിക്കുകയാണ്.

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളിലും ഗോള്‍മഴ തുടരുന്ന കാഴ്ചയാണ്. ബയേണ്‍ ഒഴികെ വമ്പന്‍ ടീമുകളെല്ലാം കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ജയിച്ചു കയറി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിക്ക് മിന്നും ജയം. അത്‌ലറ്റികോ മാഡ്രിഡിനെ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കെല്‍റ്റിക്ക് 3-0ന് ആന്‍ഡര്‍ലെക്ടിനെ തകര്‍ത്തു. മാഞ്ചസ്റ്റര്‍ വമ്പന്‍ ജയം നേടിയപ്പോള്‍ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണ ജയിച്ചുകയറിയത്.

Books

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

Published

on

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

Continue Reading

Film

‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ് പിഷാരടി

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. പാലക്കാട് വയനാട് മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കും. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും” എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Trending