Video Stories
ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍
രാജേഷ് വെമ്പായം
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ത്ഥികള്‍ ഉപമസമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനിലും പരാതി നല്‍കി. അതേസമയം, സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.
വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചക്കുശേഷം മാനേജ്‌മെന്റുമായും മന്ത്രി ചര്‍ച്ച നടത്തും. വിഷയത്തില്‍ ഇടപെടണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷമാണ് ചെന്നിത്തല പ്രതികരിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ ചര്‍ച്ച. സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ഓഡിയോ തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്. ഇതില്‍ ഹാജരില്‍ ഇളവു തേടിയെത്തിയ വിദ്യാര്‍ത്ഥിയെ ലക്ഷ്മി നായര്‍ ശകാരിക്കുന്ന ഓഡിയോയും പുറത്തുവന്നു. വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ അടക്കം അവഹേളിക്കുന്ന വിധത്തിലാണ് ഓഡിയോ.
ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് ഓഡിയോ പുറത്തുവന്നിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണിയെടുക്കുന്നതിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ഇന്റേണല്‍ മാര്‍ക്കാണ് ലക്ഷ്മി നായര്‍ നല്‍കുന്നത്. യൂണിഫോമിട്ട് ബിരിയാണി വിളമ്പിച്ചതായും ആരോപണമുണ്ട്. കൂടാതെ ലക്ഷ്മി നായര്‍ കോളജില്‍ എത്തുമ്പോള്‍ ബാഗ് എടുപ്പിക്കുകയും കോളജിലെ മറ്റ് ജോലികള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ചെയ്യുക്കുകയും പതിവാണെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥി സെല്‍വന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റൊരു വിദ്യാര്‍ത്ഥിനിയോട് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോളജില്‍ എത്താന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിനിയോട് ഇയര്‍ഔട്ട് ആക്കുമെന്ന് പറഞ്ഞാണ് ലക്ഷ്മി നായര്‍ സംസാരിക്കുന്നത്. അസുഖക്കാരിയാണെന്ന് അറിയാതെയാണ് അഡ്മിഷന്‍ നല്‍കിയത്. അക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ അഡ്മിഷന്‍ നല്‍കില്ലായിരുന്നു.
അസുഖമുള്ളവര്‍ ഡിഗ്രിക്കോ മറ്റോ ചേര്‍ന്നാല്‍ പോരായിരുന്നോയെന്നും ലക്ഷ്മി നായര്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. തന്റെ സഹപാഠിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കയറി ഇറങ്ങി നടന്നാണ് അഡ്മിഷന്‍വാങ്ങിയത്. പെണ്‍കുട്ടി ജീവിതകാലം മുഴുവന്‍ തനിക്ക് കുരിശാണെന്നും ലക്ഷ്മിനായര്‍ കുറ്റപ്പെടുത്തുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. മകളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ അത് വലിച്ചെറിഞ്ഞ് അധിക്ഷേപിച്ചതായി പെണ്‍കുട്ടിയുടെ മാതാവും വെളിപ്പെടുത്തി.
അതേസമയം, വിദ്യാര്‍ത്ഥികളുടെ ആരോപണം ലക്ഷ്മി നായര്‍ നിഷേധിച്ചു. അക്കാദമിയില്‍ അച്ചടക്കം കര്‍ശനമാക്കിയതിലുള്ള വൈരാഗ്യം മൂലമാണ് വിദ്യാര്‍ത്ഥികള്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഉപസമിതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികളെയാരെയും ഹോട്ടലില്‍ പണിയെടുക്കാനായി കൊണ്ടുപോയിട്ടില്ല. ആരെയും താന്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത് അധ്യാപകരാണെന്നും താനല്ലെന്നും പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
