ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കാര്‍ പൊലീസ് പിടികൂടി. ടോങ്ക് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് കാറിനുള്ളില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സര തലേന്ന് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
അമോണിയം നൈട്രേറ്റ് വളച്ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കാറിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ടോങ്ക് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന്, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.