kerala
നബി ദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്.
സ്നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായൊരു ജീവിതത്തിലൂടെ വിശ്വ മാനവികതയെന്ന സന്ദേശമാണ് പ്രവാചകന് മുഹമ്മദ് നബി മുന്നോട്ടുവച്ചത്. ഇതു തന്നെയാണ് നബിദിനത്തിന്റെ സന്ദേശവും.
പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക വചനങ്ങള്‍ യാര്‍ത്ഥ്യമാക്കുന്നതാകട്ടെ ഇത്തവണത്തെ നബിദിനം. എല്ലാവര്ക്കും നബി ദിനാശംസകള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
kerala
‘പിന്മാറിയില്ലെങ്കില് കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
kerala
പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.
അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
News9 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

