ലണ്ടന്‍: രണ്ട് ദിവസം മുമ്പാണ് ബലന്‍ഡിയോര്‍ പുരസ്‌ക്കാരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിക്ക് നഷ്ടമായത്. പക്ഷേ അദ്ദേഹം ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി. ജര്‍മന്‍ ലീഗില്‍ കളിക്കുന്നത് കൊണ്ടാണ് തനിക്ക് മുഖ്യധാരയില്‍ എത്താന്‍ കഴിയാത്തത് എന്നാണ് പോളിഷ് താരത്തിന്റെ വിശ്വാസം. അതിനാല്‍ അദ്ദേഹം ബയേണ്‍ വിടാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇക്കാര്യം തന്റെ ഏജന്റീനോട് പറയുകയും ചെയ്തതായാണ് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റയല്‍ മാഡ്രിഡാണ് താരത്തിന്റെ നോട്ടം. ബൊറൂഷ്യ ഡോര്‍ട്ടുമണ്ടില്‍ നിന്നും ഹാലാന്‍ഡിനെയാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്. അത് ശരിയാവാത്തപക്ഷം റയല്‍ ലെവന്‍ഡോവിസ്‌ക്കിയിലെത്തും.