News

സഊദിക്കെതിരെ രണ്ടുഗോള്‍ ജയവുമായി ലെവന്‍ഡോസ്‌കിയുടെ പട

By Test User

November 26, 2022

സൗദി അറേബ്യയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് പോളണ്ട്. പിതോര്‍ സിലന്‍സ്‌കി (39), ലവന്‍ഡോസ്‌കി (82) എന്നിവരാണ് പോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്.

അര്‍ജന്റീനക്കെതിരെ ഐതിഹാസിക വിജയം നേടിയായിരുന്നു സൗദി ഇന്ന് പോളണ്ടിനെതിരെ പോരാട്ടത്തിന് ഇറങ്ങിയത്. 46ാം മിനിറ്റില്‍ സൗദിക്ക് അനുകൂലമായി പെനാല്‍റ്റി അവസരം ലഭിച്ചങ്കിലും സൗദി നായകന്‍ അല്‍ ദൗസരിക്ക് ലക്ഷ്യം കാണാനായില്ല.

ആദ്യ കളിയില്‍ മെക്‌സിക്കോയുമായി ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയ പോളണ്ടിന് ഇന്നത്തെ ജയം അനിവാര്യമായിരുന്നു.