കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു. എഫ്‌സിആര്‍എ പ്രകാരമാണ് കേസെടുത്തത്. കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

ലൈഫ് മിഷനില്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിബിഐ നടപടി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.

വിജിലന്‍സ് അന്വേഷണം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് വിദേശ നാണയ വിനിമയ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ടതായതിനാലാണ് സിബിഐ അന്വേഷണം നടത്തുന്നത്.