Connect with us

news

ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങില്‍ വികാരഭരിതനായി ശിവരാജ് കുമാര്‍

സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

Published

on

യെല്ലാണ്ടു സി.പി.ഐയുടെ മുന്‍ എം.എല്‍.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നര്‍സയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ സംവിധായകന്‍ പരമേശ്വര്‍ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നര്‍സയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുരേഷ് റെഡ്ഢിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ന് പല്‍വഞ്ചയില്‍ നടന്ന ബ്രഹ്‌മാണ്ഡ മുഹൂര്‍ത്ത ചടങ്ങില്‍ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമര്‍ക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖര്‍ പങ്കെടുത്തു. ഗീത ശിവരാജ്കുമാര്‍ ആദ്യ ക്ലാപ്പ് നല്‍കി, കോമാട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു, നന്ദിനി മല്ലു സ്‌ക്രിപ്റ്റ് കൈമാറി.

ചടങ്ങില്‍ സംവിധായകന്‍ പരമേശ്വരന്റെ വാക്കുകള്‍ ഇങ്ങനെ ”രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വര്‍ഷം എം.എല്‍.എയായിരുന്ന ഗുമ്മടി നര്‍സയ്യ ഒരു രൂപ പോലും തന്റെ പേരില്‍ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയില്‍ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.’

നിര്‍മാതാവ് എന്‍ സുരേഷ് റെഡ്ഢിയുടെ വാക്കുകള്‍ ‘ ശിവരാജ് കുമാര്‍ യഥാര്‍ത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

നായകന്‍ ശിവരാജ് കുമാറിന്റെ വാക്കുകള്‍’ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകന്‍ പരമേശ്വറിനോടും നിര്‍മാതാവിനോടും ഈ കഥാപാത്രം ഏല്‍പ്പിച്ചതില്‍ നന്ദി അറിയിക്കുന്നു. ഗുമ്മടി നര്‍സയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നര്‍സയ്യയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാന്‍ തെലുഗ് ഭാഷ പഠിച്ച് ഞാന്‍ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ചിത്രം ഒരു പ്രചോദനമാകും’

ഗുമ്മടി നര്‍സയ്യയുടെ വാക്കുകള്‍ ഇങ്ങനെ’ ഈ സിസ്റ്റത്തില്‍ ഒരു മാറ്റം വേണം. ഞാന്‍ ഒരു മഹാനായ നേതാവല്ല, ഞാന്‍ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാര്‍ ഈ വേഷം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും മറ്റ് അപ്ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നര്‍സയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു.

ടെക്‌നിക്കല്‍ ടീം : ബാനര്‍: പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സ്, നിര്‍മാതാവ്: എന്‍. സുരേഷ് റെഡ്ഡി (NSR), സംവിധായകന്‍: പരമേശ്വര്‍ ഹിവ്രാലെ, ഡി.ഒ.പി: സതീഷ് മുത്ത്യാല, എഡിറ്റര്‍: സത്യ ഗിഡുതുരി, സംഗീത സംവിധാനം: സുരേഷ് ബോബ്ബിളി , പി.ആര്‍.ഒ: ശബരി

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിത്രപ്രിയ കൊലപാതകം; മരണ കാരണം തലയ്‌ക്കെറ്റ ഗുരുതര പരിക്ക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Published

on

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം തലയ്‌ക്കെറ്റ ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു.

സംഭവത്തില്‍ പ്രതി അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആണ്‍ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് ഇയാള്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ചിത്രപ്രിയ മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്.

ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെണ്‍കുട്ടി മടങ്ങി വരാതായതോടെ തെരച്ചില്‍ തുടങ്ങിയ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂര്‍ നക്ഷത്ര തടാകംത്തിനരികില്‍ ഉള്ള വഴിയില്‍, ഒഴിഞ്ഞ പറമ്പില്‍ ചിത്ര പ്രിയയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

 

 

 

 

 

Continue Reading

news

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്ര സര്‍ക്കുലര്‍ പൊതുയോഗത്തില്‍ കീറിയെറിഞ്ഞ് മമത ബാനര്‍ജി

ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു.

Published

on

കൊല്‍ക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കുലര്‍ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്.

കൂച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയിലാണ് പുതിയ എംജിഎന്‍ആര്‍ഇജിഎ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ മമത കീറിയെറിഞ്ഞത്.പുതിയ മാനദണ്ഡങ്ങള്‍ അപമാനകരമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഫണ്ട് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ത്രൈമാസ ലേബര്‍ ബജറ്റ്, തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത പരിശീലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ അസംബന്ധമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പഠമാകുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷന്‍

പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവന്‍ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലംമെന്നും മുന്‍പും പ്രതികള്‍ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുക.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ട് നടന്‍ ദിലീപിനെ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്, പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒന്‍പതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്‍ എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവര്‍.

അതേസമയം, കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം.

ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ആരോപിച്ചിരുന്നു.

Continue Reading

Trending