കൊല്‍ക്കത്ത: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പശ്ചിമ ബംഗാളില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.

വടക്കന്‍ ബംഗാളില്‍ കോവിഡ് മരണസംഖ്യ ഉയരുന്നത് സര്‍ക്കാറിന്റെ വീഴ്ചയാണെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തത്. സിലിഗുരിയിലെ സഫ്ദര്‍ ഹാഷ്മി ചൗക്കില്‍ ധര്‍ണ നടത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.