ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് മുന്നില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് എ.ബി.പി സീ വോട്ടര്‍ സര്‍വ്വേ.ബി ജെ പിക്ക് 25 സീറ്റ് ലഭിക്കുമെന്നും സര്‍വ്വേ വിശദമാക്കുന്നു. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ബി.എസ്.പി, എസ്.പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നഇന്ത്യാ ടുഡേ സര്‍വ്വേ ഫലവും പറഞ്ഞിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു.