ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറ്റിയും കത്തി കുത്ത് നടത്തിയുമാണ് ആക്രമണമുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജില്‍ പ്രാദേശിക സമയം ഇന്നലെ രാത്രി 10നാണ് ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇരുപതോളം പേരെ ഇടിച്ചുവീഴ്ത്തിയ വാന്‍ സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

telemmglpict000130836691-large_trans_nvbqzqnjv4bqwy_u4a9gunqgliy2egv3qovr0qvpmqyefl0pc-xdya0
ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല. തുടര്‍ന്ന് 11.15ന് ബറോ മാര്‍ക്കറ്റില്‍ ജനങ്ങളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ആക്രമണങ്ങളും തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയതാണെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്റര്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.