കൊച്ചി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. 5 ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ധനവുണ്ടായി.

പെട്രോള്‍, ഡിസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എല്‍പിജി വിലയും വര്‍ധിപ്പിക്കുന്നത്. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്ത് പെട്രോള്‍, ഡിസല്‍ വില എത്തിനില്‍ക്കുന്നത്.