കണ്ണൂര്‍:കണ്ണൂരിലെ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നുണ്ട്. ഇതിനുമുമ്പും പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറയുകയായിരുന്നു . ടാങ്കറിന്റെ മൂന്നു ഭാഗത്തുനിന്നും ചോര്‍ച്ച ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി്. അപകട സ്ഥലത്തേക്ക് ആളുകള്‍ എത്താതിരിക്കാന്‍ പോലീസ് നടപടി സ്വീകരിച്ച് വരികയാണ്. സംഭവം നടന്ന പ്രദേശത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്നും വിദഗ്ധസംഘം എത്തിയാല്‍ മാത്രമേ വാതകചോര്‍ച്ച അടയ്ക്കാന്‍ സാധിക്കൂ.